Big14 On Air | Special News | ഹർത്താൽ വാർത്തകൾ

0

Big14 On Air | Special News | ഹർത്താൽ വാർത്തകൾ
അവതരണം: യൂസഫ് അലി

കാസർകോട് ജില്ലയിൽ യുഡിഎഫ് സംസ്ഥാന ഹർത്താൽ പൂർണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിലും പാചകവാതക വിലയിലും പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസർകോട് ജില്ലയിൽ പൂർണം. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ഉൾപ്പെടെയുള്ള ടാക്സികളും സർവീസ് നടത്തുന്നില്ല. ഇരു ചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മാത്രമാണ് നഗരത്തിൽ ഇറങ്ങിയിട്ടുള്ളത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നു. മംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങിയ ലോറികളെയും മറ്റു വാഹനങ്ങളെയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും മറ്റുമായി ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെർക്കളയിൽ സമരാനുകൂലികൾ ഗ്യാസ് ടാങ്കറിന്റെ താക്കോൽ ഊരിയെടുത്തു കൊണ്ട് പോയി. മറ്റ് അനിഷ്ഠ സംഭവങ്ങൾ ഒന്നും തന്നെ ജില്ലയിൽ ഇത് വരെ റിപ്പോർട് ചെയ്തിട്ടില്ല.
ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
ഹർത്താൽ പൂർണ വിജയമാണെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here