പ്രവാസി മലയാളികളെ അടുത്തറിയാൻ ബിഗ് ടോക്കുമായി “ബിഗ്14” വരുന്നു

0

ജീവിതം കരുപ്പിടിപ്പിക്കാൻ കടൽ കടന്നവരാണ് പ്രവാസികൾ. ഉറച്ച ചുവടു വെപ്പും നാടിനോടും കുടുംബത്തോടുമുള്ള അടങ്ങാത്ത പ്രതിബദ്ധതയുമാണ് ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലും ഉറ്റവരുടെ സാമീപ്യമില്ലാതെ മാസങ്ങളോളം ബാച്ചിലർ റൂമുകളിലെ ബെഡ് സ്‌പേസുകളിൽ കളിയും ചിരിയുമായി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ അവരെ പ്രചോദിപ്പിക്കുന്നത്.

താൻ ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ മലയാളികൾ എന്നും ഒരു പടി മുന്നിലാണ്. തന്റെ ജീവിത മാർഗമായ ജോലി അല്ലെങ്കിൽ കച്ചവടം കഴിഞ്ഞാൽ ബാക്കി സമയം താൻ കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്നൊരു ആഗ്രഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരുണ്ട്. ചിലർക്കത് പാട്ടും എഴുത്തും പോലെയുള്ള കലയോടുള്ള താല്പര്യമാണ്. മറ്റു ചിലർക്ക് ഫുട്‍ബോളും ക്രിക്കറ്റും പോലെയുള്ള സ്പോട്സിനോടുള്ള മോഹവുമാവാം.., സ്വന്തം അഭിരുചിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ സമാന ചിന്താഗതിയുള്ളവക്ക് പ്രചോദനമാവുകയും മറ്റുള്ളവരുടെ ഇത്തരം കഴിവുകൾ വളർത്താൻ മുന്നിൽ നിന്ന് നേതൃത്വം നൽകുക കൂടി ചെയ്യുന്നവരാണിക്കൂട്ടർ. ഇത്തരത്തിൽ സ്വന്തം കഴിവ് പരിപോഷിപ്പിക്കുകയും സഹജീവികളുടെ സമാന കഴിവുകൾ കണ്ടെത്താനും വളർത്താനും വിളക്കായി പ്രകാശം ചൊരിയുന്ന പ്രവാസി മലയാളികളെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്. അവരുടെ ജീവിത കഥകൾ കേട്ടറിഞ്ഞു പ്രചോദനം കണ്ടെത്താനുള്ളൊരു ശ്രമമാണ് “ബിഗ് ടോക്ക് വിത്ത് അബ്ദുള്ള ഗുരുക്കൾ ” എന്ന ഈ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. വിത്യസ്ത മേഖലകളിൽ കഴിവുകളുള്ള പ്രവാസികളെ, ആഗസ്ത് 15, മുതൽ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം യു.എ.ഇ. സമയം ഏഴ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 8-30) റെക്കോർഡഡ് ലൈവ് ആയി സംപ്രേഷണം ചെയ്യും. ബിഗ്14 മിഡിൽ ഈസ്റ്റ് കറസ്‌പോണ്ടന്റ് അബ്ദുള്ള ഗുരുക്കളാണ് പരിപാടി അവതരിപ്പിക്കുന്നത്.

ഇന്ന് രാത്രി 9 മണിക്ക് ബിഗ് 14 ന്യൂസ് ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേഷണം ചെയ്യുന്ന ആദ്യ എപ്പിസോഡിൽ കാസർകോട് സ്വദേശി പി.സി. അഹമ്മദുമായാണ് അഭിമുഖം. എഴുതി തയ്യാറാക്കിയ സംശയങ്ങൾ പോലും സഭാകമ്പം മൂലം ഒരു സദസ്സിൽ വായിക്കാൻ സാധിക്കാതെ തല കുനിക്കേണ്ടി വന്ന ദുരവസ്ഥയിൽ നിന്നും കേരളത്തിലെ അറിയപ്പെട്ട പ്രസംഗ പരിശീലകനെന്ന അഭിമാനകരമായ പദവിയിലേക്ക് സ്വന്തം ഇച്ഛാ ശക്തിയിലൂടെയും നിതാന്ത പരിശീലനത്തിലൂടെയും വളർന്ന് വന്ന വ്യക്തിയാണ് പി.സി.അഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here