വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ ഫേസ്ബുക്കൊരുങ്ങുന്നു

0
കാലിഫോര്‍ണിയ(www.big14news.com): വ്യാജ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. ആധികാരികത ഇല്ലാത്ത വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടട് എന്ന ഫ്‌ളാഗ്ഡ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് പുതിയ സംവിധാനം.
ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ ആധികാരികത വസ്തുത അവലോകന വെബ്‌സൈറ്റുകള്‍ വഴിയും എബിസി ന്യൂസ്, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുമായി സഹകരിച്ചും ഫെയ്‌സ്ബുക്ക് അധികൃതര്‍ ഉറപ്പ് വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here