ഫുടബോളിനെ പ്രാണവായുവാക്കി അബ്ദുൽ ലത്തീഫ് ആലൂർ; ബിഗ് ടോക്കിൽ ഈയാഴ്ച തത്സമയം

0

സ്‌കൂൾ പഠന കാലം മുതൽ ഫുടബോളിനെ പ്രണയിച്ചു പ്രാദേശിക ക്ലബുകൾക്ക് വേണ്ടി ബൂട്ടണിയുകയും പ്രവാസിയായ നാൾ മുതൽ ദുബായിലെ മണൽ ഗ്രൗണ്ടിൽ കളിച്ചു വളരുകയും രണ്ടു പതിറ്റാണ്ടിലധികമായി യു.എ.ഇ.യിലെ ഫുടബോൾ സംഘാടക രംഗത്തും കളിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിലും നിസ്വാർത്ഥമായി നിറഞ്ഞു നിൽക്കുന്ന പാലക്കാട് ജില്ലാ സ്വദേശിയും ദുബായ് മുർഷിദ് ബസാറിലെ ബിസിനസുകാരനുമായ അബ്ദുൽ ലത്തീഫ് ആലൂരാണ് ബിഗ് ടോക്കിൽ ഈയാഴ്ച (വ്യാഴാഴ്ച, 22-ആഗസ്ത്-2019, രാത്രി 9 മണിക്ക്; യു.എ.ഇ. 7.30PM) പ്രേക്ഷകരുടെ മുന്നിൽ മനസ്സ് തുറക്കുന്നത്.

സ്വന്തം ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ, മനസ്സിൽ കാലങ്ങളായി പാഷനായി കൊണ്ട് നടന്നൊരു കാര്യത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കുകയും പ്രസ്തുത മേഖലയിലുള്ളവർക്ക് വഴി വിളക്കായി പ്രകാശം പരത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസി മലയാളികളെ പരിചയപ്പെടുത്തുന്നതാണ് ബിഗ് 14 ന്യൂസിന്റെ അഭിമുഖ പരമ്പരയായ “ബിഗ് ടോക്ക്”. സ്വന്തം അഭിരുചിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ സമാന ചിന്താഗതിയുള്ളവക്ക് പ്രചോദനമാവുകയും മറ്റുള്ളവരുടെ ഇത്തരം കഴിവുകൾ വളർത്താൻ മുന്നിൽ നിന്ന് നേതൃത്വം നൽകുക കൂടി ചെയ്യുന്നവരാണിക്കൂട്ടർ. അവരുടെ ജീവിത കഥകൾ കേട്ടറിഞ്ഞു പ്രചോദനം കണ്ടെത്താനും മറ്റുള്ളവരിലേക്ക് പടർത്താനുമുള്ളൊരു ശ്രമമാണ് “ബിഗ് ടോക്ക് വിത്ത് അബ്ദുള്ള ഗുരുക്കൾ ” എന്ന ഈ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. എല്ലാ വ്യാഴാഴ്ചയും, ഇന്ത്യൻ സമയം രാത്രി 9 മണി (യു.എ.ഇ.7.30pm) “Big 14 News” എന്ന ഫേസ്‌ബുക്ക് പേജ് വഴിയാണ് തത്സമയ സംപ്രേഷണം ചെയ്യുക. “Big 14 News” എന്ന യുട്യൂബ് ചാനലിലും വെബ്‌സൈറ്റിലും വീഡിയോ കാണാവുന്നതാണ്. സമാന വിഭാഗത്തിലുള്ളവർ നിങ്ങളുടെ അറിവിൽ യു.എ.ഇ.യിലുണ്ടെങ്കിൽ അവരുടെ പടവും ചെറുവിവരണവും ഇമെയിൽ അയക്കുക; big14club@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here