സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി നാല്‍പതിലധികം സീറ്റുകള്‍ നേടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

0

ലോക്സഭ തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നാല്‍ ബി.ജെ.പി നാല്‍പതിലധികം സീറ്റുകള്‍ നേടില്ലെന്ന് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍. മോദിയെ വിമര്‍ശിച്ച് മോദിക്ക് തന്നെ അയച്ച കത്തിലാണ് അജയ് അഗര്‍വാൾ ഇക്കാര്യം പറഞ്ഞത്.

2014ല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെ ബിജെപിക്കു വേണ്ടി മത്സരിച്ചത് അജയ് അഗർവാളാണ്. ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ബിജെപിക്ക് ഏറ്റവുമധികം വോട്ടുകള്‍ നേടിക്കൊടുത്തത് അജയ് അഗർവാളാണ്. തിരഞ്ഞെടുപ്പിൽ 1,73,721 വേട്ടുകളാണ് സോണിയ ഗാന്ധിക്കെതിരെ അജയ് റായ്ബറേലിയില്‍ നിന്ന് നേടിയത്. എന്നാല്‍ ഈ വര്‍ഷം റായ്ബറേലിയിലെ സ്ഥാനാര്‍ഥിക്ക് 50000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നാണ് അജയുടെ വിലയിരുത്തല്‍. മോദി പ്രവർത്തകരെ അടിമകളെ പോലെയാണ് കണക്കാക്കുന്നതെന്നും അജയ് പറയുന്നു. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി താന്‍ മോദിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് അജയ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here