ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 12 എം.എല്‍.എമാര്‍ക്കൊപ്പം പാര്‍ട്ടി വിടുമെന്ന് പങ്കജ മുണ്ഡെ

0

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി. തന്നെ നിയമസഭ കൗണ്‍സില്‍ അംഗമായോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷയായോ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് ശിവസേനയിലേക്ക് പോകുമെന്ന് സൂചന നല്‍കി ബി.ജെ.പി നേതാവ് പങ്കജ മുണ്ഡെ.12 എം.എല്‍.എമാരും തനിക്കൊപ്പമുണ്ടാകുമെന്ന അവകാശവാദം അവര്‍ മുന്നോട്ട് വച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബിജെപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബിജെപിയിലുണ്ടായത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12ന് നടത്തുമെന്നും പങ്കജ മുണ്ടെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍കുറിച്ചിട്ടുണ്ട്. പാര്‍ട്ടി വിടാതിരിക്കാന്‍ ചില ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎല്‍എമാരുണ്ടെന്നുമാണ് പങ്കജമുണ്ടെ അവകാശപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ഡെയോട് പങ്കജ മുണ്ഡെ തോറ്റിരുന്നു. പാര്‍ട്ടിയിലെ തന്നെ ചിലര്‍ എതിരെ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് അവര്‍ ആരോപിച്ചിരുന്നു. ഫഡ്നാവിസല്ല മുഖ്യമന്ത്രി താനായിരിക്കുമെന്ന പങ്കജയുടെ പ്രഖ്യാപനം ചില ബി.ജെ.പി നേതാക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. ഇതാാം വോട്ട് മറിയാനുണ്ടായ കാരണമെന്ന് പങ്കജ ആരോപിച്ചിരുന്നു.

അതേസമയം,​ ശിവസേന മുഖപത്രമായ സാമ്നയില്‍ പങ്കജ മുണ്ഡെയുടെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 170ല്‍ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സര്‍ക്കാരിന്റെ പിന്തുണ പോകുമെന്ന് ലേഖനത്തില്‍ പറയുന്നു. പങ്കജ മുണ്ഡെ ശിവസേനയിലേക്ക് പോയാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here