ബിജെപി എംപി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

0

ബിജെപി എംപി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഉത്തരാഖണ്ഡ് ഖാർവാളിലെ എംപിയായ തിരാത് സിം​ഗ് രാവത്ത് സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഭീമ​ഗോഡ് പന്തിന് സമൂപത്ത് വച്ചായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് എംപി സഞ്ചരിച്ച വാഹനം തല കീഴായി മറിഞ്ഞത്. കഴുത്തിന് നിസ്സാര പരിക്ക് പറ്റിയെ എംപിയെ ഹരിദ്വാറിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിദ​ഗ്ദധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായാണ് റിപോർട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here