രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ? ബിജെപിയോട് ശിവസേന

0

മുംബൈ: നവംബർ എഴിനകം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ, രാഷ്ട്രപതി ഭരണം നടപ്പിലാക്കുമെന്ന മുതിർന്ന ബിജെപി നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ശിവസേന. ബിജെപി നടത്തിയത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ശിവസേന പറഞ്ഞ്. ഇത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാർക്ക് ഭീഷണിയാണോയെന്നു ചോദിച്ച ശിവസേന, ബിജെപിയുടെ പരാമർശം മഹാരാഷ്ട്രയെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമർശനം.

ഭരണഘടനയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് പ്രസ്താവനയിൽ വ്യക്തമാകുന്നത്. സ്ഥാപിത മാനദണ്ഡങ്ങൾ മറികടന്ന് ഒരാൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരു നീക്കമാണിത്. ഈ പ്രസ്താവന ജനവിധിയെ അപമാനിക്കുന്നതാണ്. തങ്ങൾ​ മാത്രമേ നാട് ഭരിക്കുകയുള്ളൂവെന്നും മറ്റാർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നുമുള്ള ബിജെപിയുടെ മനോഭാവത്തിന് ഇക്കഴിഞ്ഞ​ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും മുഖപത്രത്തിൽ എഴുതിയ എഡിറ്റോറിയലിൽ പറയുന്നു.

നവംബർ ഏഴിനകം പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കന്തിവാർ പറഞ്ഞിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here