ബ്ലൂവെയ്ല്‍ അഡ്മിൻ പിടിയിൽ

0

റഷ്യ(www.big14news.com): ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. ഗെയിം കളിക്കുന്നവരുടെ ജീവന് ഭീഷണി ഉയര്‍ത്തിയ ഈ ഗെയിം അഡ്മിനെ കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പിടികൂടിയത്.

ആദ്യമായാണ് ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here