കുഴൽക്കിണർ ദുരന്തം വീണ്ടും ആവർത്തിക്കുന്നു ; അഞ്ച് വയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു

0

ഹരിയാന: കുഴൽക്കിണർ ദുരന്തം രാജ്യത്ത് വീണ്ടും ആവർത്തിക്കുന്നു. ഹരിയാനയിലെ കർണാലിൽ അഞ്ചു വയസ്സുകാരി ശിവാനി എന്ന പെൺകുട്ടിയാണ് അമ്പത് അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ‌ വീണിരിക്കുന്നത്. ​ഹർസിം​ഗ്പുര ​ഗ്രാമത്തിലാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.​ അമ്ബതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നതായും, രക്ഷാദൗത്യം തുടരുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here