ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറി 55കാരി പിടിയില്‍

0

അലിഗഢ്: അലിഗഢില്‍ ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ സംഭവത്തില്‍ 55കാരി പിടിയില്‍. സംഭവത്തില്‍ കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മുന്നി ദേവിയെ അറസ്റ്റ് ചെയ്തു. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള നാല് ആണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. മുന്നി ദേവിയുടെ പേരക്കുട്ടി ഇവര്‍ക്കൊപ്പം വീടിന് സമീപത്ത് കളിക്കുകയായിരുന്നു. ഉത് കണ്ട സ്ത്രീ കുട്ടികളെയും തന്റെ വീട്ടിനുള്ളിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറുകയായിരുന്നു.

തുടര്‍ന്ന് കുട്ടികളുടെ നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ സംഭവമറിഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ഇവര്‍ കൃത്യം നടത്തിയതായി തെളിഞ്ഞു. എന്നാല്‍ എന്തിനണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നെ കാരണം വ്യക്തമല്ല. തന്റെ പേരക്കുട്ടിയെ ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കുമെന്ന സംശയത്തിലാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുന്നി ദേവിക്കെതിരെ പോക്സോ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here