നിർബന്ധിപ്പിച്ച് സ്ത്രീ വേഷം ധരിപ്പിച്ചു; രാജസ്ഥാനിൽ കശ്മീരി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

0

രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നും കശ്മീരി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. യുവാവിനെ നിർബന്ധപ്പിച്ച് സ്ത്രീ വേഷം ധരിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ദേശീയ മാധ്യമമായ ദി വയർ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

കശ്മീര്‍ ബാരാമുള്ള സ്വദേശിയായ 23 വയസ്സുകാരന്‍ മിര്‍ ഫൈസിനാണ് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനത്തിരയാകേണ്ടി വന്നത്. അവസാനവര്‍ഷ എന്‍ജിയിറിങ് വിദ്യാര്‍ഥിയായ മിര്‍ ഫൈസ് നീംറാനയിലെ എയറോനോട്ടിക്സ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച്ച വൈകിട്ടാണ് മര്‍ദ്ദനത്തിന് കാരണമായ സംഭവം നടക്കുന്നത്. സമീപത്തുള്ള എ.ടി.എം സെന്ററില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോയ ഫൈസിനെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോവുകയായിരുന്നു. ശേഷം വിജനമായ സ്ഥലത്തെത്തിച്ച് ഫൈസിന്റെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച സംഘം സ്ത്രീയുടെ വസ്ത്രം ധരിപ്പിക്കുകയും സമീപത്തെ അങ്ങാടിയിലൂടെ നടത്തിക്കുകയും ചെയ്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈസ് സ്വയരക്ഷക്ക് വേണ്ടി സമീപത്തെ എ.ടി.എമ്മില്‍ പ്രവേശിച്ചെങ്കിലും 20ഓളം വരുന്ന അജ്ഞാത സംഘം പുറത്തിറക്കിയതായും അങ്ങാടിയില്‍ വെച്ച് ആക്രമിച്ചതായും ഫൈസ് പറയുന്നു.

https://twitter.com/iyersaishwarya/status/1169569806846050304

LEAVE A REPLY

Please enter your comment!
Please enter your name here