കന്നുകാലി വിൽപ്പന നിരോധനം; മേൽപറമ്പിൽ ഉദുമ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
(www.big14news.com)രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മേൽപറമ്പിൽ ഉദുമ മണ്ഡലം  മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി,ചെമ്മനാട് പഞ്ചായത്ത്   മുസ്ലിം ലീഗ് പ്രസിഡണ്ട്  ഹാജി അബ്ദുല്ല ഹുസൈൻ, ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റൗഫ് ബായിക്കര തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേത്രത്വം നൽകി.ഹംസ കട്ടക്കാൽ,അൻവർ കോളിയടുക്കം,ഹനീഫ് കെഡിഎൽ,നസീർ കുവ്വത്തൊട്ടി,,അബൂബക്കർ കടാങ്കോട്,ഖലീൽ കോളിയടുക്കം,അഷ്‌റഫ് കീഴുർ തുടങ്ങിയവർ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here