ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി

0

തളങ്കര: തളങ്കര കെ കെ പുരം സോഷ്യൽ ഫോറത്തിന്റെയും ഫ്രണ്ട്സ് ഓഫ് പോലീസിന്റെയും ആഭിമുഖ്യത്തിൽ 25 – 3 – 18 തീയ്യതി വൈകുന്നേരം 4 മണിക്ക്, കെ കെ പുരം മിറാ സുറ സുൽ മദ്രസഹാളിൽ വെച്ച് ലഹരിവിരുദ്ധ ക്യാപയിൻ നടന്നു. യുവാക്കളും സ്ത്രീകളും അടക്കം 200 ഓളം ആൾക്കാർ പങ്കെടുത്തു. ലഹരി നിർമാർജ്ജനം നടത്തുന്നതിനായി പോലീസുമായി സഹകരിച്ച് രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു.

കെ എസ് എഫ് ജനറൽ സെക്റട്ടറി പി വി മൊയ്‌ദീൻ കുഞ്ഞി സ്വാഗതം പറഞ്ഞു, പരിപാടി കെ എസ് എഫ് വൈസ് പ്രസിഡണ്ട്അ മുജീബ് കെ കെ പുരത്തിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് പോലീസ് ഇൻസെപകടർ സി എ അബ്ദുൽ റഹിം ഉൽഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി എ ക്ലാസെടുത്തു. കാസർഗോഡ് സബ്ബ് ഇൻസ്പെക്ടർ പി.അജിത്ത് കുമാർ ജനമൈത്രി സി ആർ ഒ രാജീവൻ കെ പി വി ബീറ്റ് ഓഫീസർ പ്രദീപൻ ആലി, ഇരിട്ടി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here