വഴിമുടക്കി പാര്‍ക്കു ചെയ്ത കാര്‍ എടുത്തു മാറ്റി യുവാവ്; വൈറലായി വീഡിയോ

0

വഴിമുടക്കി പാര്‍ക്കു ചെയ്ത വാഹനം എടുത്തു മാറ്റുന്ന യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പഞ്ചാബിലാണ് സംഭവം. റോഡരികില്‍ നിർത്തിയിട്ട കാര്‍ മറ്റു വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് യുവാവ് കാർ എടുത്ത് മാറ്റിയത്. യുവാവെത്തിയത് ടിയുവി 300 ലാണ്. യുവാവിന് പോകാന്‍ പറ്റാത്തവിധം വഴി തടസ്സപ്പെടുകയായിരുന്നു വാഹനത്തിന്റെ ഡ്രൈവറെ കുറച്ച്‌ നേരം കാത്ത് നിന്ന ശേഷമാണ് യുവാവ് വാഹനം മാറ്റാനിറങ്ങിയത്. സ്വിറ്റ് ഡിസൈറായിരുന്നു റോഡരികില്‍ ഉണ്ടായിരുന്ന വാഹനം. ടിയുവിലെത്തിയ യുവാവ് ഈ വാഹനത്തിന് സമീപമെത്തുകയും ഇതിന്റെ പിന്‍ഭാഗത്ത് പിടിച്ചുയര്‍ത്തി ഏതാനും അടി പിന്നിലേക്ക് മാറ്റുകയുമായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 1070 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.

https://twitter.com/arunbothra/status/1197349159956664320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1197349159956664320&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmalayalam%2Bexpress%2Bonline-epaper-malayala%2Fvazhimudakki%2Bparkku%2Bcheytha%2Bkar%2Beduthu%2Bmatunna%2Byuvav%2Bveediyo%2Bvairal-newsid-149131108

LEAVE A REPLY

Please enter your comment!
Please enter your name here