കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥിയെ പുറത്താക്കിയ സംഭവം; വിദ്യാർത്ഥിയെ തിരിച്ചെടുക്കുന്നത് വരെ സമരമെന്ന് എസ്.എഫ്.ഐ

0

(www.big14news.com) കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം തുടരും. സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്നത് വരെ ക്യാമ്പസില്‍ സമര പന്തലൊരുക്കി അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. അഖില്‍ താഴത്തില്‍ നിന്ന് നിരുപാധികം മാപ്പ് എഴുതിവാങ്ങി നടപടി പിന്‍വലിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന യോഗം വി.സിയോട് അഭ്യര്‍ഥിച്ചു.

സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തോടെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രത്യേക യോഗം ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here