ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് എക്‌സിബിഷൻ ആന്റ് സെയിൽ മാർച്ച് 25 ന്

0

കാസർകോട്: ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസിന്റെ ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രിയൽ എക്‌സിബി ഷനും, വ്യാപാരവും മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെ പുതിയ ബസ്സ്റ്റാന്റ് പഴയ മിലൻ തീയ്യേറ്ററിന്റെ കോംപൗണ്ടിൽ വെച്ച് നടക്കും.

ജില്ലയിൽ നിന്ന് ഉൽപാദി പ്പിക്കുന്ന വ്യത്യസ്ത ഗുണമേന്മയുള്ള ഫർണീച്ചർ , സ്റ്റീൽ ഫർണീച്ചർ, ലാപ്‌ടോ പ്പ്, സി.സി. ടിവി, ഇലക്‌ട്രോണിക് ഐറ്റംസ്, ഫുഡ് ഐറ്റംസുകൾ, സ്ത്രീകൾക്കും ,പുരുഷൻമാർക്കുമുള്ള വിവിധ തരം ഡ്രസ്സുകൾ ,വിദ്യാർത്ഥികൾക്കുള്ള ബുക്കുകളും , ബാഗുകളും, അലങ്കാര വസ്തുക്കൾ, ബിൽഡിംഗ്
മെറ്റീരിയലുകൾ, പുതിയ വീട് പണിയുന്നതിനാവശ്യമായ സാധനങ്ങൾ, ഗാർഡൻ ഐറ്റംസുകൾ, കളിപ്പാട്ടങ്ങൾ , പണിയായുധങ്ങൾ, ടൈൽസ് ഗ്രാനൈറ്റ് സാനിറ്ററി ഐറ്റംസുകൾ, എന്നിവയുടെ പ്രദർശനവും, വിൽപനയും എക്‌സിബിഷനിൽ നടക്കും.

കൂടാതെ കാസർകോട് ജില്ലയിൽ ഇൻഡസ്ട്രീയൽ മേഖലയിലേക്ക് പുതുതായി കടന്നു വരുന്നവർക്കുള്ള എല്ലാ സംശയങ്ങൾക്കും എക്‌സിബിഷനിൽ മാറ്റിയെടുക്കുന്നതിനായി ഇൻഡസ്ട്രിയൽ സ്റ്റാർട്ടപ്പ കൗണ്ടർ എക്‌സിബി ഷനിൽ പ്രവർത്തിക്കും. 300 സ്‌ക്വർഫീറ്റും 200, 150, സ്‌ക്വർഫീറ്റുകളിലായുള്ള മൂന്ന് തരങ്ങളിലായി 30 ഓളം സ്റ്റാളുക ളാണ് പ്രദർശനത്തിന് ഉണ്ടാകുന്നത്. ഇൻഡസ്ട്രീയൽ മേഖലയിൽ നിന്ന് അവരവരുടെ പ്രൊഡക്റ്റുകൾ ജനമദ്ധ്യത്തിലേക്കെത്തിക്കുവാനും കച്ചവട സാധ്യത വിപുലീകരിക്കുവാനും ഈ എക്‌സിബി ഷൻ ഏറെ ഉപകാര പ്രദമായിരിക്കും. ഈ എക്‌സിബിഷനിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്ന ഇൻഡസ്ട്രിയലിസ്റ്റിനെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 9746646664 ബന്ധപ്പെടുക.