ചന്ദ്രഗിരി ക്ലബ്ബ് ഫുട്‌ബോൾ: മുംബൈ മേരിലാന്റ് എഫ്.സി. ജേതാക്കൾ

0

ദുബായ്(www.big14news.com): ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ് യു.എ.ഇ കമ്മിറ്റി ദുബൈ ഖിസൈസിലുള്ള കോർണർ അപ്സര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗ്രാന്റ് ബിൽഡേർസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ മുംബൈ മേരിലാന്റ് എഫ്സി ജേതാക്കളായി.
വാശിയേറിയഫൈനൽ മത്സരത്തിൽ റെയ്ഞ്ചർ ഒരവങ്കരയെ മുഴുവൻ സമയവും( 1-1) സമനില പാലിച്ചെങ്കിലും ടൈബ്രേക്കറിൽ കീഴ്പ്പെടുത്തിയാണ് മെരിലാന്റ് എഫ്സി മിക്സ്കപ്പിൽ മുത്തമിട്ടത്.
യു.എ.ഇ യിലുള്ള ഇന്ത്യയിലെ മികച്ച 12 ടീമുകൾ4 ഗ്രൂപ്പുകളായി തിരിഞ്ഞ് 8 ടീമുകൾനോക്കൗട്ട് റൗഡിൽ മത്സരിച്ചു
ഫെബ്രു 8 വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിച്ച മത്സരങ്ങൾ 12 മണി വരെ നീണ്ടു നിന്നു.
കളി കാണാൻ നൂറ് കണക്കിന് കാണികളാണ് സ്റ്റേഡിയത്തിൽ എത്തിയത്
ജേതാക്കളായ മുംബൈ മെരിലാന്റെ എഫ് സി ക്കുള്ള ട്രോഫി ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ആസിഫ് ബി.എ സമ്മാനിച്ചു.
ടൂർണ്ണമെന്റെ ലെ ഫയർ പ്ലെ അവാർഡ് എഫ്സി ചാത്തങ്കൈക്ക് സമ്മാനിച്ചു.മികച്ച കളിക്കാരനായി മേരിലാന്റ് എഫ്സിയുടെ ഗ്ലിനും ബെസ്റ്റ് ഡിഫണ്ടറായി റൈഞ്ചർ ഒരവങ്കരയുടെ റിസിയും ബെസ്റ്റ് ഗോൾകീപ്പറായി മെരിലാന്റ് എഫ്സിയുടെ സിനാനും ടോപ് ഗോൾസ്കോറർ ആയി റൈഞ്ചർ ഒരവങ്കരയുടെ നിയാസ് നെയും തിരഞ്ഞെടുത്തു.
യുവ ബിസ്നസ് പ്രതിഭ റാഫി ഫില്ലിക്കുള്ള ഉപഹാരം എം.എ മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു.
ഷഫീഖ് ബദറു സാമ, റിയാസ് അപ്സര, സുഹൈർ യഹ് യ തളങ്കര, ഹനീഫ ടീ.ആർ, ഹാരിസ് കല്ലട്ര, ഖാലിദ് എ ആർ, അഷറഫ് ബോസ്സ്, റൗഫ് കെ.ജി.എൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.കൺവീനർ റാഫി മാക്കോട് നന്ദി രേഖപ്പെടുത്തി.