ചന്ദ്രയാന്‍- 2 വിക്ഷേപണം ജൂലൈ 15ന്; ഐ.എസ്.ആര്‍.ഒ ചിത്രങ്ങള്‍ പുറത്തുവിട്ടു

0

ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം പ്രഖ്യാപിച്ച് ഐ.എസ്.ആര്‍.ഒ. അടുത്ത മാസം 15ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കും. ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ജൂലൈ 15ന് പുലര്‍ച്ചെ 2.15നായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍- 2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍ 2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍- 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. രണ്ട് മാസമെടുത്ത് ചന്ദ്രന്റെ അന്തരീക്ഷത്തിലെത്തുന്ന ചാന്ദ്രയാന്‍ 2 പിന്നീട് രണ്ടായി പിളരും. ആദ്യ ഭാഗമായ ലൂണാര്‍ ഓര്‍ബിറ്റര്‍ ആദ്യ ദൌത്യത്തിലേത് പോലെ ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കും. രണ്ടാം ഭാഗത്തില്‍ ഒരു ലാന്‍ഡറും ഒരു റോവറുമുണ്ട്. വിക്രം എന്ന ലാന്‍ഡര്‍ പ്രഗ്യാന്‍ എന്ന റോവറെ ചന്ദ്രോപരിതലത്തിലെത്തിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കേന്ദ്രീകരിച്ചാകും ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം.

LEAVE A REPLY

Please enter your comment!
Please enter your name here