കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ ക്രമം മാറ്റിയത് വിദ്യാർത്ഥികളെ അറിയിച്ചില്ല; വിദ്യാർത്ഥികൾ കുഴങ്ങി

0

(www.big14news.com)കണ്ണൂർ യൂണിവേഴ്സിറ്റി ബി എ അറബിക് ആറാം സെമസ്റ്റർ പരീക്ഷ ക്രമം മാറ്റിയത്  വിദ്യാർത്ഥികളെ അറിയിച്ചില്ല എന്ന്  പരാതി.ഏപ്രിൽ പത്താം തീയതി അറബിക് പോയറ്ററി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ.എക്സാം ഹാളിൽ അധ്യാപകൻ ചോദ്യപേപ്പർ നൽകിയപ്പോഴാണ്  പരീക്ഷ മാറ്റിയ കാര്യം വിദ്യാർത്ഥികൾ അറിയുന്നത്.പതിനേഴാം തീയതി  നടക്കേണ്ട ഇന്ഫോര്മാറ്റിക്സ് പരീക്ഷയാണ് പത്താം തീയതിയിലേക്ക് മാറ്റിയ കാര്യം വിദ്യാർത്ഥികൾ അറിയുന്നത് .

പക്ഷെ അധ്യാപകർ ഉൾപ്പെടെ ആർക്കും കാര്യം അറിഞ്ഞിരുന്നില്ല. യൂണിവേഴ്സിറ്റിയിൽ വിളിച്ചു ചോദിച്ചപ്പോഴാണ് പരീക്ഷ ക്രമത്തിൽ മാറ്റം വരുത്തിയ കാര്യം അറിയുന്നത്.മുമ്പ് നിശ്ചയിച്ചിരുന്ന  പരീക്ഷ ക്രമം മാറ്റിയാൽ എല്ലാ  സ്ഥാപനങ്ങളെയും അറിയിക്കണമെന്ന ചട്ടം നില്നില്ക്കെ തന്നെയാണ് യൂണിവേഴ്സിറ്റിയുടെ ഈ പ്രവർത്തി.വിദ്യാർത്ഥികളെല്ലാരും പരാതി നല്കിയിട്ടുണ്ടുവെങ്കിലും ഇതുവരെ യൂണിവേഴ്സിറ്റിയുടെഭാഗത്തു  നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.