ചെക്ക് കേസിൽ നാസിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാര്‍; നേരിടുമെന്ന് നാസില്‍

0

ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുല്ലക്കെതിരെ നിയമ നടപടികളുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാസിലിന് എതിരെ ക്രിമിനല്‍ കേസ് നല്‍കും. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ് കേസ് നല്‍കുക. അജ്മാന്‍ കോടതിയില്‍ കേസ് നടത്തിപ്പിനായി അഭിഭാഷകനെ ചുമതലപ്പെടുത്തും.

ഗൂഢാലോചന, കൃത്രിമ തെളിവ് സൃഷ്ടിക്കല്‍ എന്നിവയാണ് തുഷാറിന്റെ ആരോപണം. 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും നാടു കടത്താവുന്നതുമായി കുറ്റങ്ങളാണ് ഇത്. നേരത്തെ ചെക്ക് കേസില്‍ തുഷാര്‍ വെള്ളപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പുള്ള ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായിരുന്നത്.

എന്നാല്‍ ഹരജിക്കാരനായ നാസിലിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അജ്മാന്‍ കോടതി തള്ളിയിരുന്നു. ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. പരാതിക്കാരന് വേണമെങ്കില്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്നും പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here