ചെമ്പിരിക്ക ജി.യു.പി സ്‌കൂളില്‍ 2016-17 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു

0

ചെമ്പിരിക്ക (www.big14news.com)  :ജി.യു.പി സ്‌കൂളില്‍ 2016-17 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍ പേക്കടം പരിപാടിയില്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സി.എ മൊയ്തീന്‍ കഞ്ഞി അധ്യക്ഷനായി. പൊലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പി.ടി.ഐ പ്രസിഡന്റ് സി.എം അബ്ദുള്ളക്കുഞ്ഞി, ബി.കെ മുഹമ്മദ്, അമീര്‍ കല്ലം വളപ്പ്, ഷെരീഫ് ചെമ്പരിക്ക, ഷെബീര്‍.ബി.കെ, ഉമേശന്‍ ചാത്തങ്കൈ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് കെ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ ബി.കെ സവാദ് സ്‌കൂളിന് നല്‍കിയ വയര്‍ലെസ് മൈക്രോഫേണ്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സമ്മാനിച്ചു.