BREAKING NEWS ചെമ്പരിക്ക ഖാസി വധം: കൂടുതൽ തെളിവുകളും ശബ്ദരേഖയും ബിഗ്14 ന്യൂസ് വിടുന്നു

0

കാസർകോട്(www.big14news.com): ആത്മഹത്യയെന്ന്‌ കേരള പൊലീസും സിബിഐയും മുദ്രകുത്തി അവസാനിപ്പിച്ച ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം പുതിയ വഴിത്തിരിവിലേക്ക്.സംഭവദിവസം പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ ഖാസിയുടെ വീടിനു സമീപം എത്തിച്ച ഡ്രൈവറും ,പി ഡി പി കാസർകോട് മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് തങ്ങളുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് ബിഗ്14 ന്യൂസിന് ലഭിച്ചത്.

ഓഡിയോയിൽ ,കൃത്യം നടത്താൻ ക്വട്ടേഷൻ ഏറ്റെടുത്തു എന്ന് വിശ്വസിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധു കൂടിയായ ഡ്രൈവറുടെ സംഭാഷണത്തിൽ നിന്നും ഇയാളാണ് പലതവണ മൗലവിയുടെ വീട്ടിലേക്ക് തന്റെ ഓട്ടോ റിക്ഷയിൽ ഘാതകരെ കൊണ്ട് വിട്ടതെന്നും ഒന്നിലധികം തവണ ഈ സംഘം സംഭവ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും പറയുന്നു. കൃത്യം നടത്തിയ ആളുകൾ വൻതുക പ്രതിഫലമായി കൈപറ്റിയിട്ടുള്ളതായി സംഭാഷണത്തിൽ ആരോപിക്കുന്നു . സംഭവശേഷം തെളിവുകളിൽ ഒന്നായ വാഹനവും അതിന്റെ രേഖകളും നശിപ്പിച്ചതായി പറയുന്നു.

മംഗലാപുരത്തിന്റെയും ചെമ്പരിക്കയുടെയും സംയുക്ത ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടും കൂടി ആയിരുന്ന സി.എം അബുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ഉൾപ്പടെയുള്ള വിവിധ മത രാഷ്ട്രീയ സംഘടനകൾ സമരങ്ങളും ഉപരോധങ്ങളുമായി മുന്നിട്ട് ഇറങ്ങിയിരുന്നു.ചില അന്വേഷണ ഉദ്യോഗസ്ഥരെ തുടക്കത്തിൽ തന്നെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതായും ആരോപണം ഉയർന്നിരുന്നു.

ഖാസി അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ വരുന്ന 28 ന് പ്രത്യേക സി ബി ഐ കോടതി അന്തിമ വിധി പറയാനിരിക്കെ പുറത്ത് വന്ന വെളിപ്പെടുത്തലുകള്‍ ഏറെ വിലപ്പെട്ടതാണ്.

ഈ കുറ്റസമ്മതം മുഖവിലക്ക് എടുക്കുകയാണെങ്കിൽ കഴിഞ്ഞ ഏഴു വർഷത്തിലധികമായി നീതിക്കായി പോരാടുന്ന ഖാസിയുടെ കുടംബങ്ങൾക്കും പൊതുപ്രവർത്തകർക്കും ആശ്വസിക്കാം..
ഒന്നുമാത്രം ഓർക്കുക … ഒരു സത്യവും എല്ലാകാലത്തും മൂടിവെക്കാൻ ആവുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here