എസ്.ബി.ഐയുടെ പഴയ എ.ടി.എം കാര്‍ഡ് 31 വരെ, ജനുവരി മുതല്‍ ചിപ് കാര്‍ഡ് നിര്‍ബന്ധം

0

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഉടന്‍ ചിപ് കാര്‍ഡാക്കി മാറ്റണം. അല്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ ആ കാര്‍ഡുകള്‍ ഉപയോഗശൂന്യമാകും. മാഗ്‌നറ്റിക് സ്ട്രിപ് എ.ടി.എം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എസ്.ബി.ഐ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സ്ഥിരമായതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയത്. റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന കാര്‍ഡ് മാറ്റം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പണച്ചിലവില്ലാത്തതാണ്. 31 ന് ശേഷം എ.ടി.എമ്മില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവില്ല. എച്ച്‌.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും ഒരു വര്‍ഷം മുന്‍പേ മാഗ്‌നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ചിപ് കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു. ഇടപാടുകാരുടെ എണ്ണം കൂടുതലായതിനാല്‍ എസ്.ബി.ഐ ഇത് പൂര്‍ണമായി നടപ്പാക്കാന്‍ ഒരുവര്‍ഷം സമയം തേടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here