യുപിയിലും പൗരത്വ രജിസ്ട്രേഷൻ?; ആവശ്യമെങ്കിൽ നടപ്പിലാക്കാൻ തയ്യാറെന്ന് യോഗി ആദിത്യനാഥ്

0

അസമിൽ ദേശീയ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കിയത് പോലെ ആവശ്യമെങ്കിൽ തന്റെ സംസ്ഥാനത്തും ഘട്ടം ഘട്ടമായി പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനസംഖ്യ വർധനവുമായി ബന്ധപ്പെട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് പൂർമ്ണമായും യോജിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു പരിധിക്ക് ശേഷം തടയിടണം. ഇത് എങ്ങിനെ നടപ്പിലാക്കണം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ശരിയായ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉത്തർപ്രദേശിൽ നടപ്പിലാക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അനധികൃത കുടിയേറ്റം തടയാൻ ദേശീയ പൗരത്വ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻ മാരുടെ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമാ ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയെന്നാണ് ആരോപണം. കുടിയേറ്റക്കാരാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന പൊതുവികാരം വോട്ടാക്കാനാണ് ശ്രമം.

നേരത്തെ അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19.07 ലക്ഷം അപേക്ഷകരാണ് പുറത്തായത്. മൊത്തം അപേക്ഷകരിൽ 3.11 കോടി പേർ ഇന്ത്യൻ പൗരന്മരായി. എന്നാൽ അസമിൽ പുറത്തായതിൽ പലരും ബംഗാളി ഹിന്ദുക്കളാണ് എന്നത് ബിജെപിയെ ചെറുതല്ലാതെ തന്നെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അസമിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സിറ്റിംഗ് എംഎൽഎ അനന്തകുമാർ മലോയും മകനും ഇന്ത്യൻ പൊരത്വ ലിസ്റ്റിൽ നിന്ന് പുറത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here