തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ പ്രബന്ധ വിഷയമായി സി എം അബ്ദുല്ല മൗലവി

0

തുര്‍ക്കിയിലെ കൊനിയയില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സിംപോസിയത്തില്‍ ഇത്തവണ കേരളത്തിലെ വിഖ്യാത പണ്ഡിതനും സൂഫിവര്യനും സമസ്‌ത ഉപാദ്ധ്യക്ഷനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയെ കുറിച്ചുള്ള പ്രബന്ധവും അവതരിപ്പിക്കപ്പെടും. ലോകത്ത്‌ വിപ്ലവങ്ങള്‍ സൃഷ്ടിച്ച അപൂര്‍വ്വ വ്യക്തികളെ പരിചയപ്പെടുത്തുന്ന സിംപോസിയത്തിലാണ്‌ കേരളത്തില്‍ നിന്നുള്ള ഈ പണ്ഡിതനെ കുറിച്ചും പ്രബന്ധം അവതരിപ്പിക്കപ്പെടുന്നത്‌. കേരളത്തിലെ ഇസ്ലാമിക മതരംഗത്ത്‌ അദ്ദേഹം സമര്‍പ്പിച്ച സംഭാവനകളാണ്‌ പ്രബന്ധ വിഷയം

ഇസ്‌താംബൂളിലെ സെക്കറിയ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിയും കാസര്‍ഗോഡുകാരനുമായ ഇസ്‌ഹാഖ്‌ ഇര്‍ശാദി ഹുദവിയാണ്‌ വ്യത്യസ്ഥമായ ഈ പേപ്പര്‍ അവതരിപ്പിക്കുന്നത്‌. സി എം ഉസ്‌താദ്‌ എന്ന വ്യക്തിയില്‍ നിന്ന്‌ ഉള്‍ക്കൊണ്ട സ്വാധീനവും പ്രചോദനവുമാണ്‌ അദ്ദേഹത്തെ ഈ വിഷയം തെരെഞ്ഞെടുക്കാനുള്ള കാരണമെന്നും, ഇത്തരം പണ്ഡിതന്മാരെ ലോകത്തിന്‌ പരിചയപ്പെടുത്തികൊടുക്കല്‍ അനിവാര്യമാണെന്നും ഇസ്‌ഹാഖ്‌ ഹുദവി വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ്‌ ചെമ്പരിക്ക സ്വദേശിയായ ഇസ്‌ഹാഖ്‌ ഹുദവി ഇസ്‌തംബൂളിലെ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൂടിയാണ്‌. ബിരുദവും ബിരുദാനന്തര ബിരുദവും യഥാക്രമം മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ ദാറുല്‍ ഇര്‍ശാദ്‌ അക്കാദമിയില്‍ നിന്നും, ദാറുല്‍ ഹുദാ ഇസ്ലാമിക്‌ സര്‍വ്വകലാ ശാലില്‍ നിന്നുമാണ്‌. തുര്‍ക്കിയിലെ വ്യത്യസ്ഥ സെമിനാറുകളിലും സാംസ്‌കാരിക പരിപാടികളിലും ഇന്ത്യന്‍ അസോസിയേഷന്റെ പരിപാടികളിലൊക്കെ സജീവ സാന്നിധ്യം കൂടിയാണ്‌ ഇദ്ദേഹം. ചെമ്പരിക്ക ഇബ്രാഹീം ഖൈറുന്നീസ ദമ്പതികളുടെ മകനാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here