നിപ ആശങ്ക അകലുന്നു: ഏഴാമത്തെ ആൾക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

0

നിപ ബാധ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരണം. നിപ ലക്ഷണങ്ങളോട് കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലഷൻ വാർഡിൽ പ്രവേശിച്ച ഏഴാമത്തെ ആൾക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ആറ് പേരുടേയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here