സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

0

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ എസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് കെ എസ് യുവിന്‍റെ ആഹ്വാനം. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയുമായിരുന്നു. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here