കോണ്‍ഗ്രസ് നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

0

ഫരീദാബാദ്; ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗദരി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫരീദാബാദില്‍ വച്ചാണ് വികാസിന് വെടിയേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ജിമ്മില്‍ പോയി മടങ്ങിവരവെയായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്തുടര്‍ന്നെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ജിമ്മില്‍ നിന്ന് ഇറങ്ങിയ വികാസിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് തവണ വികാസിന് നേരെ അജ്ഞാതന്‍ വെടിവച്ചുവെന്ന് പോലീസ് പറയുന്നു. വെടിയേറ്റ ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും വികാസിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here