ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് മുന്നേറ്റം

0

രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന മാണ്ഡവ സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ റീത്ത ചൗധരി ബിജെപിയുടെ സുശീലയെയാണ് പരാജയപ്പെടുത്തിയത്. സുശീല 33704 വോട്ടുകളാണ് നേടിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ കിന്‍സ്വാറില്‍ ആര്‍എല്‍പി സ്ഥാനാര്‍ത്ഥി നാരായണ്‍ ബെനിവാള്‍ ആണ് ജയിച്ചത്. കോണ്‍ഗ്രസിന്‍റെ ഹരേന്ദ്ര മിര്‍ദയെയാണ് ബെനിവാള്‍ പരാജയപ്പെടുത്തിയത്. അതിനിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. പഞ്ചാബില്‍ നാല് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നിടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഒരു മണ്ഡലത്തില്‍ അകാലിദള്‍ ആണ് വിജയിച്ചത്. ജലാലാബാദ്, പഗ്‌വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ വിജയിച്ചത്.ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് ആണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ രണ്ട് സീറ്റുകളിലും ബിജെപിയുടെ നാല് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

 

https://youtu.be/25LBJ1UEMjA

LEAVE A REPLY

Please enter your comment!
Please enter your name here