രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ വിൽപ്പനയും കൂപ്പ്കുത്തി; ആഭ്യന്തര വിൽപ്പനയിലും കുറവ്

0

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്‍പ്പന കുത്തനെ ഇടിയുന്നു. 32.7 ശതമാനം കുറവാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്പനി വിറ്റത് 158189 കാറുകളാണ്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വില്‍പ്പന 106413 ആയി കുറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയിലും 34 ശതമാനം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 147700 എണ്ണമായിരിന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം 97061 ആയി കുറഞ്ഞു.

ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ കാറുകള്‍ ആഗസ്റ്റില്‍ വിറ്റത് 10123 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 35895 എണ്ണമായിരുന്നു. കയറ്റുമതിയിലും ഇടിവുണ്ടായി എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാന കാര്‍ നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. മറ്റു വാഹന വിപണികളിലും വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി എന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here