സ്മാര്‍ട്ട് ഫോണുമായെത്തിയ ഫ്ലിപ് കാര്‍ട്ട് ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു

0

ബംഗളൂരു(www.big14news.com):സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്മാര്‍ട്ട് ഫോണുമായെത്തിയ ഫ്ലിപ് കാര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ ജിം ട്രെയ്നര്‍ അറസ്റ്റില്‍. 22കാരനായ വരുണ്‍ കുമാറാണ് അറസ്റ്റിലായത്.

ഡിസംബര്‍ ഒന്‍പതിനാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഫ്ലിപ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത പ്രകാരം സ്മാര്‍ട്ട് ഫോണ്‍ നല്‍കാനായി എത്തിയതായിരുന്നു നഞുണ്ടസ്വാമി. ബാംഗ്ലൂരിലെ ജിമ്മിലെത്തിയ സ്വാമിയെ പക്ഷേ പണവുമായല്ല വരുണ്‍ കുമാര്‍ കാത്തിരുന്നത്. കൈയ്യില്‍ കത്തിയുമായി കാത്തുനിന്ന വരുണ്‍ കുമാറിനെ പ്രതിരോധിക്കാനും സ്വാമിക്കായില്ല. കഴുത്തറുത്ത നിലയില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വാമിയുടെ മൃതദേഹം പോലീസിന് ലഭിച്ചത്.

 വരുണ്‍ സ്വാമിയെ തലയ്ക്ക് ഇരുമ്ബ് വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് കഴുത്തറുത്ത് കൊന്നു. ജിമ്മിലെത്തിയവര്‍ പോയി തീരുന്നതുവരെ മൃതദേഹം ഒളിപ്പിച്ചു. ഒടുവില്‍ താഴെ ആരും കാണാതെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

സ്വാമിയുടെ ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള നിരവധി ഫോണുകളും പണവും മറ്റും വരുണ്‍ സ്വന്തമാക്കി. സ്വാമിയെ 2 ദിവസമായിട്ടും കാണാതായതോടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഡെലിവറിക്കായി എത്തിയത് ജിമ്മിലാണെന്നറിഞ്ഞ പോലീസ് അവിടം പരിശോധിച്ചു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊലയ്ക്ക് ശേഷം വരുണ്‍ ജിം തുറക്കാതിരുന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here