നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു യുവതിയുടെ പ്രേരണ! ; ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 40കാരന് നഷ്ടപ്പെട്ടത് 41,000 രൂപ

0

ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 40 കാരന് നഷ്ടപ്പെട്ടത് 41,000 രൂപ. വെങ്കട്ടപുര സ്വദേശിയായ കുമാറാണ് (പേര് സാങ്കല്‍പ്പികം) ഒരു ഓണ്‍ ലൈന്‍ ഡേറ്റിങ് അപ്ലിക്കേഷന്‍ വഴി കബളിപ്പിക്കപ്പെട്ടത്. മനീഷ അഗര്‍വാള്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത കുമാറിനെ പിന്നീട് യുവതി നിരന്തരം നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു.

കാള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ദൃശ്യങ്ങള്‍ യു ട്യൂബ് , ടിക് ടോക് , വാട്‌സ് ആപ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കിയാല്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നറിയിച്ചു. ഭീഷണിക്ക് വഴങ്ങിയ കുമാര്‍ പല തവണകളായി രണ്ടു മൊബൈല്‍ നമ്ബറുകളിലേക്ക് 41,000 രൂപ ഇ-വാലറ്റ് വഴി അയച്ചു.
എന്നാല്‍ വീണ്ടും പണമാവശ്യപ്പെട്ടപ്പോഴള്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here