ഇന്ത്യ തേടുന്ന ദാവൂദ് പാക്കിസ്ഥാനിൽ തന്നെയുണ്ടെന്ന് ഐക്യരാഷ്ട്രസഭ

0

ന്യൂയോർക്ക് (www.big14news.com) : ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ തന്നെയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നൽകിയ ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒൻപത് മേൽവിലാസങ്ങളിൽ ആറെണ്ണം ശരിയാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. എന്നാൽ മൂന്നെണ്ണം തെറ്റാണ്. ദാവൂദിന് പാക്കിസ്ഥാൻ അഭയം നൽകിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം.

ദാവൂദ് പാക്കിസ്ഥാനിൽ തന്നെയാണ് കഴിയുന്നതെന്നും വിവിധ വിലാസങ്ങളിൽ മാറി മാറി താമസിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം. ഇതിനുള്ള തെളിവെന്നോണമാണ് ദാവൂദിന്റെ വിലാസങ്ങൾ കൈമാറിയത്. 2013 സെപ്റ്റംബറിൽ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. ദാവൂദിന്റെ മൂന്നു പാസ്പോർട്ടുകളുടെ നമ്പറുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ, ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് പാക്കിസ്ഥാന്റെ വാദം.

ദാവൂദിന്റേതല്ലെന്ന് പറഞ്ഞ് തള്ളക്കളഞ്ഞ മേൽവിലാസങ്ങൾ

1. ഇസ്‍ലാമാബാദ്–മറി റോഡ്; പി 6/2, 22–ാം സ്ട്രീറ്റ് മാറഗല്ല റോഡ്, കറാച്ചി; 2. കറാച്ചി മെഹ്റാൻ സ്ക്വയറിൽ എട്ടാം നിലയിലെ വീട്, കറാച്ചി; 3. ആറ് എ, ഖൈബർ താൻസീം, ഫെയ്സ് അഞ്ച്, ഡിഫൻസ് ഹൗസിങ് ഏരിയ

ഇതിൽ ഇസ്‍ലാമാബാദിലെ മറി റോഡ്; പി 6/2, 22–ാം സ്ട്രീറ്റ് മാറഗല്ല റോഡ് എന്ന വിലാസം പാക്കിസ്ഥാന്റെ യുഎൻ അംബാസിഡർ മലീഹ ലോധിയുടെ വിലാസമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്.

ദാവൂദിന്റെ ബാക്കി വിലാസങ്ങൾ ഇവയാണ്

1. ഡി 13, ഷിൻ ജിന്ന കോളനി, സിയാവുദ്ദീൻ ആശുപത്രിക്കു സമീപം, ക്ലിഫ്ടൺ, കറാച്ചി 2. മോയിൻ പാലസ്, അബ്ദുല്ലാ ഗാസി ദർഗയ്ക്കു സമീപം, കറാച്ചി 3. െഎഎസ്െഎ സേഫ് ഹൗസ്, ബൗബാൻ ഹിൽസ്, ഇസ്‌ലാമാബാദ് 4. 17 സി പി ബസാർ സൊസൈറ്റി മീർഖാൻ റോഡ്, കറാച്ചി 5. 30–ാം തെരുവ്, ഫെയ്സ് ആറ്, ഡിഎച്ച്എ എക്സ്റ്റൻഷൻ 6. കറാച്ചിയിലെതന്നെ നൂറിയാബാദിലെ വീട്

LEAVE A REPLY

Please enter your comment!
Please enter your name here