കോൺഗ്രസിന് ആശ്വസിക്കാം; അഭ്യൂഹങ്ങൾക്ക് താൽകാലിക വിരാമം നൽകി ദേവഗൗഡ

0

കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കവേ ഏറെ നിർണായകമാവുകയാണ് ജെഡിഎസ്സിന്റെ തീരുമാനം. യെദ്യൂരപ്പ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഏറെ നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. 15 ല്‍ ഏറ്റവും കുറഞ്ഞത് 7 സീറ്റിലെങ്കിലും ബിജെപി വിജയിച്ചില്ലെങ്കില്‍ വീണ്ടും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാവും. എന്നാൽ ഉപതിരഞ്ഞെടുപ്പില്‍ മുമ്പേ ബിജെപിക്ക് ആത്മവിശ്വാസം നൽകിയത് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുടെ പ്രസ്താവനയായിരുന്നു. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ജെഡിഎസ് അവരെ പിന്തുണച്ചേക്കുമെന്ന ദേവഗൗഡയുടെ പ്രസ്താവന ബിജെപി തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. കോൺഗ്രസിനെ ഇത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ദള്‍ നേതാക്കളുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹമില്ലെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്.

എന്നാല്‍ ജെഡിഎസ് ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കുന്ന പ്രസ്താവനാണ് ഏറ്റവും പുതിയതായി ദേവഗൗഡ നടത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നാണ് ദേവഗൗഡ പറഞ്ഞത്. ജനതാദള്‍ എസിന്‍റെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരണത്തില്‍ തുടരാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ദളിന്‍റെ നിലപാട് എന്തായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നമുക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനായി കാത്തിരിക്കാം’ എന്നാണ് ദേവഗൗഡ പറഞ്ഞത്. ഇതിന് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു.

കര്‍ണാടക നിയമസഭയില്‍ 225 അംഗ കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗവും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു. മറുവശത്ത് കോണ്‍ഗ്രസിന് 66 ഉം ദളിന് 34 ബിഎസ്പിക്കും ഒരു അംഗവും ഉണ്ട്. ഒരാള്‍ നോമിനേറ്റ‍ഡ് അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here