മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സകരിയക്ക്

0

(www.big14news.com): ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡിന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സകരിയയെ തെരഞ്ഞെടുത്തു. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും.