ജില്ലാ കേരളോത്സവത്തിന് തുടക്കമായി; കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ കായിക മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു

0

തൃശൂര്‍: ജില്ലാ കേരളോത്സവത്തിന് തുടക്കമായി. തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കായിക മത്സരങ്ങള്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്‌ത ഫുട്ബാള്‍ താരം സി വി പാപ്പച്ചന്‍ മുഖ്യതിഥിയായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെംബർ അഫ്‌സല്‍ കുഞ്ഞുമോന്‍ കേരളോത്സവസന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്‍ കെ ഉദയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ക്ഷേമ കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയ പേഴ്‌സണ്‍ എം അമ്മിണി ടീച്ചര്‍, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ഉഷാനന്ദിനി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി ആര്‍ ശ്രീകല, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എസ് സുബീഷ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ എട്ട് വരെയാണ് ജില്ലയുടെ വിവിധ വേദികളിലായി കേരളോത്സവം അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here