കോൺഗ്രസിന്റെ സൈബർ വജ്രായുധം ദിവ്യ സ്പന്ദന (വീഡിയോ കാണാം)

0

സൈബർ ഇടങ്ങളിൽ ബിജെപിയെക്കാൾ ഇപ്പോൾ ഒരുപക്ഷെ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസ്സായിരിക്കും.ഒറ്റ പേരാണ് അതിന് കാരണം,ദിവ്യ സ്പന്ദന.തമിഴ്,തെലുങ്ക് സിനിമാ മേഖലയിൽ അഭിനേത്രിയായി തിളങ്ങിനിൽക്കുന്ന സമയത്താണ് അഭിനയ ജീവിതം ഉപേക്ഷിച്ച് ദിവ്യ സ്പന്ദന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2012 ൽ കോൺഗ്രസിന്റെ യൂത്ത് വിങ്ങിലാണ് ദിവ്യ തന്റെ പൊളിറ്റിക്കൽ കരിയർ ആരംഭിക്കുന്നത്.തൊട്ടടുത്ത വർഷം മാണ്ട്യ മണ്ഡലത്തിൽ നിന്ന് ബൈ എലെക്ഷനിൽ വിജയിച്ച് എംപിയായി പാർലമെന്റിലെത്തി.അതിന് ശേഷമാണ് കോൺഗ്രസിന്റെ സൈബർ വിങ്ങിന്റെ മേധാവിയായി ദിവ്യ ചുമതലയേറ്റെടുക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നതും.ഇന്ന് കോൺഗ്രസിന്റെ സൈബർ ഇടത്തെ എല്ലാ മുന്നേറ്റങ്ങൾക്കും പിറകിൽ ദിവ്യ സ്പന്ദനയാണ്. ബിജെപിയുടെ അഴിമതിയും ദുർഭരണവും ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്ന ദിവ്യക്ക് നാൾക്കുന്നാൾ പിന്തുണയേറി വരികയാണ്.പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ രാജ്യദ്രോഹ കേസെടുത്തിട്ടുണ്ടുവെങ്കിലും അതൊന്നും അവരെ തളർത്തിയിട്ടില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് തലവേദനയായി മാറിയ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം അത് മാത്രമാണ്,ദിവ്യ സ്പന്ദന.