ഡ്രാമ അധ്യാപകൻ ബലാത്സംഗം ചെയ്തു; പരാതിയുമായി മൂന്നാംവർഷ ബിരുദ വിദ്യാർഥിനി

0

പ്രശസ്ത നാടക പ്രൊഫസർ സുദിപ്തോ ചാറ്റർജിക്കെതിരെ പീഡന ആരോപണവുമായി വിദ്യാർഥിനി. 55 കാരനായ അധ്യാപകനെതിരെ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഫേസ്ബുക്കിൽ ആരോപണവുമായി രംഗത്തെത്തിയത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ഹെറിറ്റേജ് അക്കാദമി എന്നിവയുൾപ്പെടെ ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിലെ ഡ്രാമ അധ്യാപകനാണ് സുദിപ്തോ.

യുവതിക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വ്യാഴാഴ്ച കോളേജ് കാമ്പസിനുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബക്കിൽ പെൺകുട്ടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ മറ്റ് രണ്ട് സ്ത്രീകൾ കൂടി ചാറ്റർജിക്കെതിരെ രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതോടെ സുദിപ്തോയിൽ നിന്ന് കോളജ് അധികൃതർ രാജി ആവശ്യപ്പെടുകയായിരുന്നു.
വിദ്യാർഥിനിയുടെ പരാതിപ്പെട്ടതിനെത്തുടർന്ന് ചാറ്റർജിയെ കോളേജിലെ ആഭ്യന്തര പരാതി പരിഹാര സമിതി വിളിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here