മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി; തത്ത അറസ്റ്റിൽ

0

മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കി സഹായിച്ച വളര്‍ത്തു തത്തയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിലലെ പിയൗവിലാണ് സംഭവം. പെലീസ് റെയ്ഡിനെത്തുന്നു എന്ന വിവരം മയക്കുമരുന്ന് സംഘത്തിന് ചോര്‍ത്തി നല്‍കിയതിനാണ് തത്തയെ അറസ്റ്റ് ചെയ്തത്. തത്തയ്‌ക്കൊപ്പം ഉടമകളായ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് എത്തിയാലോ ഏതെങ്കിലും വിതമുള്ള അപകടം മണത്താലോ സൂചന നല്‍കുന്നതിന് വീട്ടുകാര്‍ തത്തയെ നേരത്തെ തന്നെ പരിശീലിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഘത്തെ പിടികൂടാൻ പോലീസെത്തുമ്പോൾ തത്ത വിവരം നല്കുകയിരുന്നു. ഇതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here