അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം; ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു

0

ദുബായ്(www.big14news.com): വിമാനത്താവള പരിധിക്കുള്ളിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രാവിലെ എട്ടോടെയാണ് ഡ്രോൺ പറക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനത്താവളം അടച്ചിട്ടു. അരമണിക്കൂറോളം നീണ്ട പരിശോധനകൾക്കു ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. പല വിമാന സർവീസുകളും വൈകി.

ദുബായ് വിമാനത്താവളത്തിൽ ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂൺ 12 നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് 69 മിനിറ്റോളം വിമാനത്താവളം അടച്ചിട്ടു. ഈ സംഭവത്തെത്തുടർന്ന് ഡ്രോണുകളുടെ ഉപയോഗത്തിൽ അധികൃതർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here