ദുബായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

0

ദുബായ്: ദുബായില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ യുവാവ് മരിച്ചു. ശൈഖ് സായിദ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 12.49നാണ് സംഭവം . ദേറയിലേക്കുള്ള യാത്രയ്ക്കിടെ വേള്‍ഡ് ട്രേഡ് സെന്ററിന് ശേഷമുള്ള ടണലില്‍ വെച്ച്‌ കാര്‍ മറിയുകയും തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടിങ്ങി പോവുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വിവരമടിഞ്ഞതനുസരിച്ച്‌ അഗ്‌നിശമനസേനയെത്തി തീ അണച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആളെ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് റോഡില്‍ കനത്ത പുക അനുഭവപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here