ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികള്‍

0

ദുബായ്(www.big14news.com): നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് പിന്തുണയുമായി പ്രവാസി സംഘം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മയായ ‘വോയിസ് ഓഫ് ഹ്യൂമാനിറ്റി’ യാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദിലീപിന് മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം. ദിലീപിനെതിരെ വന്‍ ഗൂഡാലോചനയാണ് നടക്കുന്നത്. താരത്തിന് മാനുഷിക പരിഗണന നല്‍കണം. ഇത്രയും നാളായി ശക്തമായ തെളിവുകള്‍ പോലും സമര്‍പ്പിക്കാനാവാതെ ജാമ്യം നിഷേധിച്ചതിനെതിരെ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പ്രതികരിക്കണം, ദിലീപിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും വേണമെന്ന് വാർത്താസമ്മേളനത്തിൽ മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മ അറിയിച്ചു.

ആരുടെയെങ്കിലും ആവശ്യപ്രകാരമാണോ ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് എന്ന നടനോടും മനുഷ്യനോടുമുള്ള സ്നേഹം കൊണ്ടാണെന്നും, സിനിമ രാഷ്ട്രീയം, ബിസിനസ്സ് രംഗങ്ങളിലെ ആളുകള്‍ ഗൂഡാലോചനയ്ക്ക് പിന്നിലുണ്ടെന്നും, ഇത്രയും ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെയുള്ള പൊലീസിന്റെ നീക്കത്തില്‍ അതൃപ്തിയുണ്ടെന്നും പ്രവാസി സംഘം മറുപടി നൽകി. കേസ് സി.ബി.ഐക്ക് നല്‍കണമെന്നും. സത്യം പുറത്തുകൊണ്ടു വരാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം സമര്‍പ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here