ആരാധകർക്ക് ഉപദേശവുമായി ദുല്‍ഖർ സൽമാൻ

0

കൊച്ചി(www.big14news.com) കൊ​ട്ടാ​ര​ക്ക​രയിലെ വ്യാ​പാ​ര സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെയ്യാനെത്തിയ നടൻ ദുല്‍ഖർ സൽമാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആരാധകനോട് അഭ്യർത്ഥനയുമായി താരം. തന്നെ കാണാൻ എത്തിയ ആരാധകർക്കൊപ്പം ദുൽഖർ എടുത്ത സെൽഫിയാണ് ആരാധകൻ ട്വിറ്ററിലൂടെ പങ്കുവച്ചത്. സെല്‍ഫി തന്റെ ഫോണിലാണ് താരം പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്‍.

എന്നാൽ ആരാധകന്റെ പോസ്റ്റിന് താഴെ ​ദുല്‍ഖർ കുറിച്ചത് ഇങ്ങനെയാണ്. “നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ്”. അപ്രത്യക്ഷമായി കിട്ടിയ ദുൽഖറിന്റെ ഉപദേശം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

കൊ​ട്ടാ​ര​ക്ക​രയിലെ വ്യാ​പാ​ര സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെയ്യാനെത്തിയ നടൻ ദുല്‍ഖർ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചിരുന്നു. മൂ​ന്നു​പേ​ർ​ക്ക് പ​രി​​ക്കുമേറ്റിരുന്നു. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് പ്രാ​വ​ച്ച​മ്പ​ലം പ​റ​മ്പി​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ഹ​രി (45) ആ​ണ് മ​രി​ച്ച​ത്. എം.​സി റോ​ഡി​ൽ ആ​രം​ഭി​ച്ച വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇതോടെയാണ് ഉപദേശവുമായി ദുല്‍ഖർ എത്തിയത്.