ആഢംബര ഹോട്ടലുകളിൽ ഉപ്പിനും മുളകിനും ബില്ലെഴുതുന്ന കാലം വിദുരമല്ല

0
(www.big14news.com) ദീക്ഷിത കൃഷ്ണ
കാസർഗോഡ്:തിന്നുന്ന ഭക്ഷണത്തിന് കണക്ക് പറയരുത് എന്ന് നമ്മൾ നാട്ടിൻ പുറങ്ങളിൽ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നാലും ചില അന്യായക്കണക്കുകൾ പറയാതിരുന്നാലാണ് പ്രശനം സ്വയം അംഗീകരിക്കപ്പെടണമെന്നതും ആൾക്കൂട്ടത്തിനിടയിൽ എപ്പോഴും വ്യത്യസ്തനായിരിക്കണമെന്നതും നമ്മൾ മലയാളികളുടെ ഒരു ശാഢ്യമാണ് ഇതു തന്നെയാണ് മലയാളികളുടെ ആഢംബര ഭ്രമത്തിന്റെ പ്രധാന കാരണവും.
പറഞ്ഞു വരുന്നത് ഇതൊന്നുമല്ല നമ്മുടെ ഇത്തരം ആഢംബര ഭ്രമങ്ങൾ കൊണ്ട് നമ്മുടെ വിയർപ്പിന്റെ വിഹിതം ഊറ്റിക്കുടിച്ച് വയറു വീർത്തവൻകിട ബിസിനസ്സുകാരെക്കുറിച്ചാണ് ഇതിൽ എറ്റവു പ്രധാനപ്പെട്ടതും പ്രത്യക്ഷത്തിൽ നടൻ ഭാഷയിൽപ്പറഞ്ഞാൽ കഴുത്തറുപ്പൻ എന്ന് നമ്മളെക്കൊണ്ട് തോന്നിപ്പിക്കാത്തതുമായ ഒന്നാണ് ഹോട്ടൽ & റസ്റ്ററൻറ് വ്യവസായം.
വിലനിലവാരത്തെ പോലും വകവയ്ക്കാതെ വളരെപ്പെട്ടനാണ് ആഢംഭര ഹോട്ടലുകളിലെ വിദേശ രുചികൾ നമ്മെ കിഴടക്കിയത്. അവിടുത്തെ രീതികളിൽ പലതും നമുക്കിന്ന് ശീലങ്ങളായിരിക്കുന്നു. അതുകൊണ്ടാണ് നാട്ടിൽ പുറത്തെ ചായക്കടയിൽ നിന്നിറങ്ങുമ്പോഴും ചില്ലറ ബാക്കികൾ നാം സ്നേഹപൂർവ്വം നിരസിക്കുന്നത്. അവഗണനയെക്കാൾ വലിയ കുറ്റമില്ലെന്നാണ്; അതു കൊണ്ടു തന്നെ കാലങ്ങളായി പതിയെ പതിയെ നമ്മെ കീഴടക്കിയ ടിപ്സ് പോലുള്ള ഫോറിൻ രീതിയോടുള്ള അവഗണനയെന്ന കുറ്റത്തിന്റെ ശിക്ഷയാണ് നാമിന്ന് അനുഭവിക്കുന്നത്.
കണ്ണു മഞ്ഞളിക്കുന്ന അലങ്കാരങ്ങളിൽ മതിമറന്ന നമ്മൾ പതിയെ നാട്ടിൻ പുറങ്ങളിലെ കൊച്ചു ഹോട്ടലുകളെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു. ആളും ആരവങ്ങളുമൊഴിഞ്ഞ മേശപ്പുറത്ത് ഈച്ചകൾ തമ്പടിച്ചു. വെറുതെയിരിപ്പിന്റെ മടുപ്പിൽ കടക്കാർ വൃത്തിയും വെടിപ്പും മറന്ന് തുടങ്ങി. ആഢംബര ഹോട്ടലിലെ തീൻമേശയുടെ തിളക്കം ചെറു ഹോട്ടലുകളിലില്ലെന്ന് കണ്ടപ്പോൾ 5* തന്നെയായി നമ്മുടെ ആശ്രയം തക്കം പാർത്തിരുന്ന മുതലാളിമാർ കച്ചവട തന്ത്രങ്ങൾ പയറ്റിത്തുടങ്ങി വെയിറ്ററുടെ ടിപ്പ് മാത്രമല്ല സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയാത്ത ഒരു പാട് അധികച്ചിലവുകൾ വേറെയും വന്നു തുടങ്ങി ഇതിൽ എറ്റവും പ്രയാസകരവും ഇന്ന് ഏറെ പ്രയോഗത്തിലുള്ളതുമായ ഒന്നാണ് കുപ്പിവെള്ള സംസ്കാരം
 വാങ്ങുന്ന ഭക്ഷണത്തിനൊപ്പം കുടിവെളളത്തിന് വേറെ കാശ് കൊടുക്കണം ഗ്ലാസുകളിലുളള കുടിവെള്ള വിതരണം ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു ഭക്ഷണത്തിനൊപ്പം കുടിവെളളത്തിനും ഓർഡർ കൊടുത്താൽ മാത്രമേ മേശപ്പുറത്ത് വെള്ളമെത്തത്തുള്ളു ഇതിൽ തന്നെ ചിലയിടങ്ങളിൽ തണുത്തതിനും അല്ലാത്തതിനും വെവ്വേറെ വിലകളാണ്.
നട്ടുച്ച വെയിലിൽ വഴിയാത്രക്കാൽ ഹോട്ടലുകളിൽയറി ഒരു ചെറു ചിരിയുടെ ചിലവിൽ മതി വരുവോളം കുടിവെളളം കുടിച്ച ഇന്നലെകളിൽ നിന്നും കാശു കൊടുത്ത് വാങ്ങിക്കുന്ന ഭക്ഷണത്തിനൊപ്പം പോലും കുടിവെളളം കിട്ടാത്ത പുതിയ ഹോട്ടൽ സംസ്ക്കാരത്തിലേക്ക്. ഇങ്ങനെ പോയാൽ ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണത്തിൽ ചേർത്ത ഉപ്പിനും മുളകിനും കറിവേപ്പിലയ്ക്കും വരെ പ്രത്യേകം ബില്ലെഴുതുന്ന കാലം വിദുരമല്ല.