കനത്ത മഴ; കണ്ണൂർ ജില്ലയിലും വിവിധ താലൂക്കുകളിലും സ്കൂളുകൾക്ക് അവധി

0

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (01.11.19) അവധി പ്രഖ്യാപിച്ചു. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എം ജി സർവ്വകലാശാല നാളെ (നവംബർ ഒന്ന്, 2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലാ പിആർഒ അറിയിച്ചിട്ടുണ്ട്. ഇന്ന് (31.10.2019) നടക്കാനിരുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റർസോൺ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഈ മത്സരങ്ങൾ നവംബർ 4-ന് നടക്കുമെന്നും കാലിക്കറ്റ് സർവകലാശാല പിആർഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here