കോഴിക്കോട് യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡൊഴിച്ചു; അലറിക്കരഞ്ഞ യുവതിയെ അക്രമി പിന്നിൽ നിന്ന് കുത്തി

0

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് മുക്കത്തിനടുത്ത് കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം യുവതിയെ അക്രമി കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് എത്തിച്ചു. യുവതിയുടെ മുൻഭർത്താവായ സുഭാഷാണ് കുത്തിയത്. സുഭാഷുമായി ബന്ധം വേർപിരിഞ്ഞതാണ് യുവതി. യുവതിയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛൻ ബാലകൃഷ്ണൻ പറയുന്നു.

കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ച് യുവതിയെ അക്രമി പിന്തുടർന്നെത്തി ദേഹത്തേയ്ക്ക് ആസിഡൊഴിക്കുകയായിരുന്നു. അലറിക്കരഞ്ഞ യുവതിയെ അക്രമി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റ യുവതി താഴെ വീണു. കൊല്ലാനുദ്ദേശിച്ച് തന്നെയാണ് അക്രമി യുവതിയെ കുത്തിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് നിന്ന് പൊലീസ് അക്രമി ഉപേക്ഷിച്ചുപോയ കത്തി കണ്ടെത്തിയിട്ടുണ്ട്. കാരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here