ഞങ്ങളിലൊരുവൻ സ്വയം ജീവനൊടുക്കിയ വാർത്ത കേൾക്കുമ്പോൾ,ചിലരുട‌െ എതിർപ്പ് തൃണവത്കരിച്ച് മുഖ്യമന്ത്രിക്ക് അങ്ങനെയൊരു ചെക്ക് അന്ന് നൽകേണ്ടതില്ലായിരുന്നു; പ്രമുഖ മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാവുന്നു

0

മുഖ്യമന്ത്രിക്ക് ഒരു അനാവശ്യ പ്രവാസിയുടെ കത്ത് എന്ന തലക്കെട്ടോടെ സാദിഖ് കാവിലിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. ഗൾഫിലെ 50 ഡിഗ്രിക്ക് മുകളിൽ കത്തുന്ന വെയിലുംകൊണ്ട് പണിയെടുക്കുന്ന ഓരോ പ്രവാസിയും സ്വരുക്കൂട്ടിയ തുക പ്രളയത്തിൽ തകർന്ന കേരളത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയതിൽ ഞങ്ങളിപ്പോൾ ഖേദിക്കുന്നു എന്ന് പറഞ്ഞാണ് ഈ മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റ്. ഇൗ മരുഭൂമിയിൽ 50 ഡിഗ്രി സെൽഷ്യലേറെ ചൂട് സഹിച്ച് സമ്പാദിക്കുന്ന പണം നാടിൻ്റെ വികസനം കൂടി ഉദ്ദേശിച്ചാണ് പ്രവാസികൾ ചെലവഴിക്കുന്നത്. അങ്ങനെ നിർമിച്ച കൺവെൻ്ഷൻ സെൻ്ററിന് അനുവാദം നൽകാത്തത്തില്‍ വിഷമിച്ച് ഞങ്ങളിലൊരുവൻ സ്വയം ജീവനൊടുക്കിയ വാർത്ത കേൾക്കുമ്പോൾ, ചിലരുട‌െ എതിർപ്പ് തൃണവത്കരിച്ച് മുഖ്യമന്ത്രിക്ക് അങ്ങനെയൊരു ചെക്ക് അന്ന് നൽകേണ്ടതില്ലായിരുന്നു എന്ന് മനസ് പറയുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്..(ഒരു അനാവശ്യ പ്രവാസി)
************************************************************************

ദുബായിലെ യുഎഇ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുടെ കോ ഒാർഡിനേറ്റർമാർ എന്ന നിലയ്ക്കാണ് ഞാനും തൻവീർ കണ്ണൂരും ആ ഉദ്യമത്തിനൊരുങ്ങിയത്.

മുതിർന്ന മാധ്യമപ്രവർത്തകരായ എംസിഎ നാസർ, പിപി ശശീന്ദ്രൻ എന്നിവരുടെ മാർഗ നിർദേശത്തോടെയായിരുന്നു ശ്രമം. പ്രളയ ബാധിതരായ കേരളത്തിന് ഞങ്ങൾ, ദുബായിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരെക്കൊണ്ട് സാധിക്കും വിധം ഒരുകൈ സഹായം.
ഒടുവിൽ ലക്ഷം രൂപയുട‌െ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുഎഇ സന്ദർശന വേളയിൽ ദുബായിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നേരിട്ട് കൈമാറുമ്പോൾ ഏറെ അഭിമാനം തോന്നി.
ഹൃദ്യമായ സ്വീകരണാനന്തരം മുഖ്യമന്ത്രി നന്ദി പറഞ്ഞു.
യാത്ര പറയുമ്പോൾ, മറ്റാരും കേൾക്കാതെ ഞാൻ അദ്ദേഹത്തിൻ്റെ കൈ പിടിച്ചുകുലുക്കിക്കൊണ്ട് പറഞ്ഞു:
സാർ, ധൈര്യമായി മുന്നോട്ടുപോകൂ.. എന്നെ പോലുള്ളവരുടെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കും..

സ്നേഹിച്ചാ കരള് പറിച്ച് നൽകുന്നവരാണ് പ്രവാസികൾ.. പക്ഷേ…

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള സഹായത്തെ അനാവശ്യമായി മറ്റൊരു പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ചിലരെങ്കിലും വിമർശനമുന്നയിച്ചേക്കാം. പക്ഷേ, ഞങ്ങൾ, പാവപ്പെട്ട പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഞങ്ങളിലൊരുവൻ്റെ അപമൃത്യു അത്ര ചെറിയ പ്രശ്നമായി കാണാനാവില്ല.

ഇൗ മരുഭൂമിയിൽ 50 ഡിഗ്രി സെൽഷ്യലേറെ ചൂട് സഹിച്ച് സമ്പാദിക്കുന്ന പണം നാടിൻ്റെ വികസനം കൂടി ഉദ്ദേശിച്ചാണ് പ്രവാസികൾ ചെലവഴിക്കുന്നത്. അങ്ങനെ നിർമിച്ച കൺവെൻ്ഷൻ സെൻ്ററിന് അനുവാദം നൽകാത്തത്തില്‍ വിഷമിച്ച് ഞങ്ങളിലൊരുവൻ സ്വയം ജീവനൊടുക്കിയ വാർത്ത കേൾക്കുമ്പോൾ, ചിലരുട‌െ എതിർപ്പ് തൃണവത്കരിച്ച്
മുഖ്യമന്ത്രിക്ക് അങ്ങനെയൊരു ചെക്ക് അന്ന് നൽകേണ്ടതില്ലായിരുന്നുവെന്ന് മനസ്സ് പറയുന്നു. (പ്രളയകാലത്തെ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് ഗൾഫിൽ നിന്ന് കാര്യമായി സഹായമൊന്നും ലഭിച്ചില്ലെന്ന അടുത്തിടെ പുറത്തുവന്ന റിപോർട് കാണുമ്പോൾ, പ്രത്യേകിച്ചും).
പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഇൗ സർക്കാർ
മുൻഗാമികളെപ്പോലെ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിലും, ജീവിതത്തിന് സ്വയം ഫുൾ ‍ സ്റ്റോപ്പിടാൻ പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുന്നതിലെ അർഥ ശൂന്യത മനസ്സിനെ വല്ലാതെ മഥിക്കുന്നു.പ്രിയപ്പെട്ട മുഖ്യമന്ത്രി ജി, ഏറെ പ്രതീക്ഷയോടെയാണ് ഇൗ മന്ത്രിസഭയെ ഞങ്ങൾ പ്രവാസിക്ൾ‍ നോക്കിക്കണ്ടിരുന്നത്. സഹായിച്ചില്ലെങ്കിലും സാരമില്ല, ഉപദ്രവിക്കരുത് പ്ലീസ്…
ഞങ്ങളിലൊരുവനായ സാജന് ആദരാഞ്ജലികൾ… 

LEAVE A REPLY

Please enter your comment!
Please enter your name here