മനസില്‍ വിചാരിച്ചാല്‍ മതി; പോസ്റ്റ് ഫേസ്ബുക്ക് ഇടും; ഞെട്ടിപ്പിക്കാനൊരുങ്ങി ഫേസ്ബുക്കിന്‍റെ പുതിയ സാങ്കേതികത വിപ്ലവം

0

ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്‍റ് റിയാലിറ്റിഉപകരണം വികസിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഈ പുതിയ നീക്കം നടത്തുന്നത്. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഈ ഉപകരണം അഥവാ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്‍റര്‍ഫേസ് (ബിസിഐ) പദ്ധതിയെ കുറിച്ച് 2017-ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ശരീരത്തില്‍ ധരിച്ച് മനസില്‍ സ്വയം സംസാരിച്ചു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കുന്നതില്‍ ഈ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. ഉടൻ തന്നെ ഫേസ്ബുക്കിന്റെ ഈ ടെക്നിക്കൽ വിപ്ലവം നടക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here