എന്റെ പെങ്ങൾ മരിച്ചതിനുത്തരവാദി കെഎസ്ആർടിസി; നമ്പർ പ്ലേറ്റിന് താഴെ നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി പ്രതിഷേധവുമായി കാർ യാത്ര

0

കെഎസ് ആർടിസി ബസിന്റെ അപകടപാച്ചിലുകൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ് രം​ഗത്ത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് താഴെ കെഎസ് ആർടിസി എന്റെ സഹോദരിയെ കൊന്നു, കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല എന്നാണ് വാഹനത്തിന്റെ പിന്നിൽ എഴുതിയിരിയ്ക്കുന്നത്.

ജസ്റ്റിസ് ഫോർ‌ ഫാത്തിമ മണ്ണേൽ എന്നു കൂടി സഹോദരൻ നൊമ്പരത്തോടെ തന്റെ വാഹനത്തിൽ എഴുതി ചേർത്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് നങ്ങ്യാർകുളങ്ങരയിൽ‌ വച്ച് കെഎസ്ആർടിസ് മിന്നൽ ബസിടിച്ച് ഫാത്തിമ കൊല്ലപ്പെടുന്നത്.

അമിതവേ​ഗത്തിലെത്തിയ ബസ് കാറിലിടിച്ച ശേഷം 300 മീറ്റർ മാറിയാൻ് നിർത്തിയത്, ഡ്രൈവർ ഇറങ്ങിയോടുകയും ചെയ്തിരുന്നു.

കുറിപ്പ് വായിക്കാം…………

#JusticeForFathimaNajeebMannel

കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ നിങ്ങള്‍ എന്നെ മറികടക്കാന്‍ കഴിയില്ല എന്നാണ് വാഹനത്തിന്റെ പിന്നില്‍ എഴുതിയിരിക്കുന്നത്.#KSRTCBus #Protest #Auto

Mathrubhumi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 5, 2019

ഇതെന്റെ പ്രതിഷേധമാണ്!!!

KSRTC ബസ്സോടിക്കുന്ന കാലന്മാരുടെ ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാൻ കെൽപ്പില്ലാത്ത എല്ലാ ഏമാന്മാരോടും.

KSRTC ഡ്രൈവറന്മാരെ നിയന്ത്രിക്കാൻ കഴിയാത്ത,

KSRTC-യോട്,
KSRTC-യിലെ ഓരോ അധികാരികളോടും,
യൂണിയൻ നേതാക്കന്മാരോടും,
ഗവണ്മെന്റിനോട്,
ട്രാൻസ്‌പോർട്ട് മിനിസ്റ്ററോട്,
എല്ലാ വകുപ്പ് തല മേലാളന്മാരോടും,
എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത കഴുതകളായ ജനങ്ങളോട്…
എന്റെ പെങ്ങൾക്ക് വേണ്ടി എന്നാൽ കഴിയുന്നതൊക്കെയും ഞാൻ ചെയ്യും…

LEAVE A REPLY

Please enter your comment!
Please enter your name here